എ കെ ജി ഗ്രന്ഥാലയം, തറമലങ്ങാടി പുസ്തകപയറ്റ്, പ്രഭാഷണം, അനുമോദനം, ഗാനസന്ധ്യ, ജീവിതം ഡോട്ട് കോം ഏകപാത്ര നാടകം എന്നിവ സംഘടിപ്പിച്ചു

അരിക്കുളം എ കെ ജി ഗ്രന്ഥാലയം, തറമലങ്ങാടി പുസ്തകപയറ്റ്, പ്രഭാഷണം, അനുമോദനം, ഗാനസന്ധ്യ, ജീവിതം ഡോട്ട് കോം ഏകപാത്ര നാടകം എന്നിവ സംഘടിപ്പിച്ചു. പരിപാടി അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അഭിനീഷ് അധ്യക്ഷത വഹിച്ചു.  പ്രശസ്ത കവിയും നോവലിസ്റ്റും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ പ്രഭാഷണം നടത്തി.

കേരള ഗ്രന്ഥശാല പ്രസ്ഥാനം നാൾവിട്ട വഴികളും പുതിയ കാലഘട്ടത്തിൽ ആധുനികവൽക്കരണത്തിന്റെ ഭാഗമായി ലൈബ്രറികൾ ഏറ്റെടുക്കേണ്ട ചുമതലകളെയും പ്രഭാഷണത്തിൽ സൂചിപ്പിച്ചു.5000 രൂപയുടെ പുസ്തകങ്ങൾ പ്രഭാഷകൻ സംഭാവനയായി നൽകുമെന്ന് ഉറപ്പു നൽകി.എം ബി ബി എസ്സ് ബിരുദം നേടിയ Dr ഗായത്രി എൻ നെ അനുമോദിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് വാർഡ് അംഗം വി പി അശോകൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട്മാരായ കെ കെ നാരായണൻ, ടി സുരേഷ്, കെ അപ്പു മാസ്റ്റർ,കെ കെ മാധവൻ, വി പി ബാബുഎന്നിവർ സംസാരിച്ചു. നടുവണ്ണൂർ മിനർവ സ്റ്റേഷനറി സ്ഥാപനം ഉടമ എ എം ശിവദാസൻ ലൈബ്രറി സെക്രട്ടറിക്ക്‌ പുസ്തകം നൽകി കൊണ്ട് പുസ്തക പയറ്റിന് തുടക്കം കുറിച്ചു. പരിപാടിയിൽ 425 പുസ്തകങ്ങൾ ലഭിച്ചു . ഒരാഴ്ച്ച കാലം കൂടി പുസ്തക കളക്ഷൻ തുടരും.പ്രദീപൻ പാബിരികുന്നിന്റെ ഏകപാത്ര നാടകം ജീവിതം ഡോട്ട് കോം രജീഷ് പുറ്റാട്ട് അവതരിപ്പിച്ചു. തുടർന്ന് നാട്ടിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാന സന്ധ്യയും അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

വയനാട് പനമരത്തെ യുവാവിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

Next Story

ഉദ്യോഗാർത്ഥിയുടെ ജാതിയിൽ അന്വേഷണം നടത്താൻ പി എസ് സിക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍