മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന സഖാവ് എം കുഞ്ഞിക്കണ്ണൻ്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന സഖാവ് എം കുഞ്ഞിക്കണ്ണൻ്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടി കളോടെ സമുചിതമായി ആചരിച്ചു. കാലത്ത് വീട്ടുവളപ്പിൽ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം മണ്ഡലം സെക്രട്ടറി സി. ബിജു  പതാക ഉയർത്തി. തുടർന്ന്  അനുസ്മരണയോഗം സി.പി.ഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗം ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. എം.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ, അജയ് ആവള , കെ. സത്യൻ മാസ്റ്റർ, വി.വി. ചന്ദ്രൻ മാസ്റ്റർ, പി. ബാലഗോപാലൻ , ബാബു കൊളക്കണ്ടി,കെ.എം രവീന്ദ്രൻ , എം. വിനോദ് എന്നിവർ സംസാരിച്ചു.
സഖാവിൻ്റെ  സ്മരണക്കായി കുടുംബം ഏർപ്പെടുത്തിയ പ്രഭാത്  എൻഡോവ്മെൻ്റും , പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള  തുകയും ചടങ്ങിൽ  സാവിത്രി ടീച്ചർ ഏൽപിച്ചു.
കെ. വി നാരായണൻ സ്വാഗതവും സുരേഷ് കീഴന നന്ദിയും പറഞ്ഞു.
       വൈകുന്നേരം ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാബു കൊളക്കണ്ടി അധ്യക്ഷത വഹിച്ചു.സി. പി. ഐ കണ്ണൂർ ജില്ലാ എക്സി കമ്മിറ്റി അംഗം വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എക്സി കമ്മിറ്റി അംഗങ്ങളായ ആർ. ശശി, അജയ് ആവള , മണ്ഡലം സെക്രട്ടറി സി ബിജു, പി. ബാലഗോപാലൻ , കെ വി നാരായണൻ എന്നിവർ  സംസാരിച്ചു. മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഹൈസ്ക്കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം; പരാതി അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 17-11-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 17-11-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റ് പൊയിൽകാവിൽ ആരംഭിച്ച അയ്യപ്പ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

എടക്കുളം: സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റ് പൊയിൽകാവിൽ ആരംഭിച്ച അയ്യപ്പസേവാകേന്ദ്രം ഡോ.ബ്രമചാരി ഭാർഗ്ഗവറാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ.ഒ വാസവൻ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 17 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 17 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.        1.എല്ലു രോഗ വിഭാഗം