മേപ്പയ്യൂർ ഗ്രാമപഞ്ചാത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വിപണന മേളയ്ക് തുടക്കമായി

മേപ്പയ്യൂർ ഗ്രാമപഞ്ചാത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വിപണന മേളയ്ക് തുടക്കമായി. സെപ്തംബർ 9 മുതൽ 13 വരെ മേപ്പയ്യൂർ ബസ്സ്റ്റാൻ്റ് പരിസരത്ത് വച്ച് നടക്കുന്ന വിപണന മേളയിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളും , സംരംഭകരും ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ ലഭ്യമാകും. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി. ശോഭ അദ്ധ്യക്ഷത വഹിച്ചു. സുനിൽ മാസ്റ്റർ ( വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ)രമ. വി.പി. (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ഭാസ്കരൻ കൊഴുക്കല്ലൂർ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ), വാർഡ് മെമ്പർമാരായ റാബിയ എടത്തികണ്ടി ,ബിജു വി.പി, വിജയൻ മാസ്റ്റർ (ശ്രീനിലയം), അനിൽകുമാർ കെ. പി, (സെക്രട്ടറി ,മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്) ശ്രീലേഖ. കെ. ആർ (മെമ്പർ സെക്രട്ടറി ,മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്) ഗീത കെ.കെ (മുൻ സി ഡി എസ് ചെയർപേഴ്സൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മേപ്പയ്യൂർ സി ഡി എസിൻ്റെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തിയ പൂക്കളുടെ വിൽപ്പനയും വിപണനത്തിനായി എത്തി എന്നതും ഈ വർഷത്തെ വിപണന മേളയെ വ്യത്യസ്തമാക്കുന്നു.ആദ്യ വിൽപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ വാർഡ് മെമ്പർ ശ്രീനിലയം വിജയൻ മാസ്റ്റർക് നൽകി നിർവ്വഹിച്ചു സി ഡി എസ് ചെയർ പേഴ്സൺ ഇ ശ്രീജയ സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് ചെയർ പേഴ്സൺ ബിന്ദു കെ.പി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു

Next Story

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി തടസ്സപ്പെടുത്തി റോഡ് നിർമ്മാണം

Latest from Main News

സെറിബ്രൽ പൾസി ബാധിച്ച മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

സെറിബ്രൽ പൾസി ബാധിച്ച മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് സംഭവം. മാണൂർ

സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ – ഹെല്‍ത്ത് സംവിധാനം സജ്ജമായി

സംസ്ഥാനത്തെ 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ – ഹെല്‍ത്ത് സംവിധാനം സജ്ജമായി. മെഡിക്കല്‍ കോളേജുകളിലെ 19 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ലാ/ജനറല്‍

നവംബർ 15 ന് പ്രധാനമന്ത്രി മോദി ദേവമോഗ്ര ക്ഷേത്രം സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 15 ന് നർമ്മദ ജില്ല സന്ദർശിക്കും. പ്രധാനമന്ത്രി മോദി ആദ്യം ദേവ്മോഗ്രയിലെ ആദിവാസി സമൂഹത്തിന്റെ ആരാധനാമൂർത്തിയായ

അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം പവർഹൗസ് അടച്ചു

ഇടുക്കി മൂലമറ്റം പവർഹൗസ് അടച്ചു. ഇന്ന് പുലർച്ചെ മുതൽ മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിച്ചു.

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. ഉത്തരവ് പുനഃപരിശോധിക്കേണ്ട സാഹചര്യം ഇല്ല, നിറം കലർത്തിയ