സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ച് കേരള സർക്കാർ. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറിക്കി. 941 പഞ്ചായത്തുകളിലായി 1,375 വാർഡുകളാണ് കൂട്ടിയത്. നിലവിലെ 15,962 വാർഡുകൾ 17,337 ആയി വർദ്ധിക്കും. ഏറ്റവും ചെറിയ പഞ്ചായത്തുകളിൽ വരെ 14 വാർഡുകൾ ഉണ്ടാകും. വലിയ പഞ്ചായത്തുകളിൽ 24 വാർഡുകൾ വരെയുണ്ട്.
152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയി കൂടും. 187 വാർഡുകളാണ് പുതുതായി പുനഃക്രമീകരണത്തിലൂടെ ഉണ്ടാകുന്നത്. 14 ജില്ലാ പഞ്ചായത്തുകളിലായി 15 ഡിവിഷനുകൾ കൂടും. തിരുവനന്തപുരത്ത് രണ്ടും മറ്റു ജില്ലകളിൽ ഓരോ ഡിവിഷനുമാണ് വർദ്ധിക്കുക.