ചേമഞ്ചേരി: ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ചേമഞ്ചേരി കൃഷിഭവൻ വഴി നടപ്പിലാക്കുന്ന ചെണ്ടുമല്ലി പൂകൃഷിയുടെ ഭാഗമായി ചേമഞ്ചേരി യു.പി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നു കൃഷി ചെയ്ത ചെണ്ടുമല്ലി നാട്ടുകാർക്ക് കൗതുകമായി. സ്കൂളിനോട് ചേർന്നുള്ള സ്ഥലത്താണ് ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള ചെണ്ടുമല്ലിപ്പൂവുകൾ നിറഞ്ഞുനിൽക്കുന്നത്.
ചേമഞ്ചേരി കൃഷി ഓഫീസർ വിദ്യബാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻ്റ് മധുസൂദനൻ, ഹെഡ്മിസ്ട്രസ് സി.കെ സജിത, പി.ടി.എ പ്രസിഡണ്ട് മൻസൂർ കളത്തിൽ, ഫൗസിയ, അനുദ. കെ വി, ഷരീഫ് കാപ്പാട്, നസീറ എ.കെ എസ്, ഉമേഷ് മേക്കോന തുടങ്ങിയവർ നേതൃത്വം നൽകി.
പൂക്കളുടെ ഭംഗി ആസ്വദിക്കുന്നതിനും സ്വന്തമാക്കുന്നതിനും ഒട്ടേറെ പേർ സ്കൂളിലെത്തുന്നു. സമീപ പ്രദേശങ്ങളിലെ പൂക്കടകളിലടക്കം ഒട്ടറെപേർക്ക് കുറഞ്ഞ നിരക്കിൽ പൂക്കൾ ഇതിനകം വിറ്റു കഴിഞ്ഞു.









