കൊയിലാണ്ടി കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ കവാടത്തിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. ബസിൻ്റെ മുൻവശവും ക്ഷേത്രത്തിൻറെ കവാടവും തകർന്നു. കൊയിലാണ്ടി ബാലുശ്ശേരി റൂട്ടിൽ ഓടുന്ന KL – 56 M 6234 കണിച്ചാട്ടിൽ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ആണ് അപകടം നടന്നത്. റോഡിൽ നിന്ന് തെന്നി മാറിയ ബസ്സ് ഫുട് പാത്തും കടന്നാണ് എതിർ ദിശയിലെ കോൺഗ്രീറ്റ് കവാടം ഇടിച്ച് തെറിപ്പിച്ചത്. ആശുപത്രിയുടെ നെയിം ബോർഡും, വീടിൻ്റെ മതിലും തകർന്നിട്ടുണ്ട്.

