വീട്ടിലെ കൃഷി: ഒരുങ്ങാം, അമര കൃഷിക്ക്

അടുക്കളത്തോട്ടത്തിൽ അമര കൃഷി ചെയ്യാനുള്ള സമയമാണ് തിമിർത്തുപെയ്യുന്ന മഴക്കാലം.അടുക്കളത്തോട്ടത്തിൽ നന്നായി വളരുന്ന ഇനമാണ് അമര.നന്നായി പരിചരണം നൽകുകയും വളപ്രയോഗം നടത്തുകയും ചെയ്താൽ ദിവസവും അമര കൊണ്ട് കൊണ്ട് ഉപ്പേരി ഉണ്ടാക്കാം.അത്യധികം പോഷകസമൃദ്ധമാണ് അമര . അമരപ്പയർ പടർന്നു വളരുന്ന ഇനങ്ങളും കുറ്റിയിനങ്ങളും ഉണ്ട്. . കായ്‌കളാകട്ടെ ഇനവ്യത്യാസമനുസരിച്ച് കായ്കളുടെ വലുപ്പത്തിലും ആകൃതിയിലും വ്യത്യാസം വരും.


പടർന്നു വളരുന്നവ പകൽ ദൈർഘ്യം കുറഞ്ഞ കാലാവസ്‌ഥയിൽ മാത്രമേ പൂവിട്ടു വിളവു നൽകൂ. കേരളത്തിൽ ജൂൺ ജൂലായ് മാസങ്ങളിൽ കൃഷിയിറക്കിയാൽ കായ്കൾ ഉണ്ടാകാൻ തുടങ്ങുക സെപ്റ്റംബർ- ഒക്ടോബർ നവംബർ മാസങ്ങളിലാണ്. വേനൽക്കാലം പടരുന്ന ഇനങ്ങൾക്കു യോജിച്ചതല്ല. എന്നാൽ കുറ്റിയിനങ്ങൾ ഏതു കാലത്തും നന്നായി വളരും.
വെള്ളം കെട്ടിനിൽക്കാനിടയില്ലാത്ത സ്ഥലത്ത് ഏതു തരം മണ്ണിലും അമര നടാം. മണ്ണിലെ പുളിരസം പി.എച്ച് 6.5നും 8.5നും ഇടയിലായാൽ നന്ന്. കൃഷി വീട്ടാവശ്യത്തിനാകുമ്പോൾ ഒന്നോ രണ്ടോ തടം മതിയാകും. ഒരു ചെടി വളർന്നു പന്തലിൽ പടർന്നുകയറിയാൽ ഒരു സെന്റിലധികം സ്‌ഥലത്തു വ്യാപിച്ചു നല തോതിൽ കായ്ക്‌കൾ നൽകും.


ഇതുകൊണ്ടാണ് ‘അമരവിത്തും കുരുത്തക്കേടും കുറച്ചു മതി’ എന്നു പറയുന്നത്.
മഴക്കാലത്തിനു തൊട്ടുമുമ്പുതന്നെ കൃഷിക്കു തുടക്കമിടണം. 60 സെ.മീ. വ്യാസത്തിലും 45 സെ.മീ താഴ്ച‌യിലും കുഴിയെടുത്ത് കരിയില അതിലിട്ടു ചുടുന്നതു നന്ന്. തുടർന്നു രണ്ടോ മൂന്നോ പിടി കുമ്മായം വിതറി മണ്ണിൽ ഇളക്കി യോജിപ്പിച്ചശേഷം വിത്തു പാകാം.മഴയില്ലെങ്കിൽ നന നിർബന്ധം. കായികവളർച്ച കൂടുതലായതിനാൽ വെള്ളത്തിന്റെ ആവശ്യകതയും കൂടും. ഇതാണ് ‘അമരത്തടത്തിൽ തവള കരയണം’ എന്ന പഴഞ്ചൊല്ലിന് ആധാരം. അടിവളമായി തടമൊന്നിനു 10-15 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർക്കാം. ജൂൺ – ജൂലായിൽ തിരുവാതിര ഞാറ്റുവേലക്കാലമാണ് വിത്തു പാകാൻ നല്ല സമയം.


കിളിർപ്പ് നീണ്ടു വള്ളിവീശുമ്പോൾ രണ്ടു മീറ്ററിൽ കുറയാതെ ഉയരമുള്ള കുറ്റികൾ നാട്ടി അതിലേക്കു കയറ്റിവിടണം. ഇതേ ഉയരത്തിൽ പന്തലിട്ടു ചെടി നിറഞ്ഞു കഴിഞ്ഞാൽ പൂക്കൾ ഉണ്ടായി തുടങ്ങും. ഈ സമയത്തു ചാരം വിതറുകയും ചാണകപ്പാൽ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യുന്നതു കൊള്ളാം. ഡിസംബർ മുതൽ കായ്കൾ പറിച്ചു തുടങ്ങാം.
കീട, രോഗ നിയന്ത്രണം: ഇലകൾ, ഇളം തണ്ടുകൾ എന്നീ ഭാഗങ്ങളിൽ ഇലപ്പേൻ കൂട്ടംകൂടിയിരുന്നു നീരൂറ്റിക്കുടിക്കുന്നു. തുടർന്ന് ചെടി ഉണങ്ങുന്നു. ചെറുചൂടോടെ ചാരം വിതറുന്നതും പുകയിലക്കഷായം തളിക്കുന്നതും വഴി ഇതിനെ നിയന്ത്രിക്കാം.
മീലിമൂട്ടശല്യം ഉണ്ടായാൽ ഫിഷ് അമിനോ ആസിഡോ കാന്താരി ഗോമൂത്ര മിശ്രിതമോ തളിച്ചാൽ മതി.
കുമിൾരോഗസാധ്യതയുമുണ്ട്. ഒരു ലീറ്റർ വെള്ളത്തിൽ സ്യൂഡോമോണാസ് 20 ഗ്രാം കലക്കി തളിക്കുന്നത് കുമിൾരോഗത്തെ നിയന്ത്രിക്കും. ഒരു സെൻ്റ് സ്‌ഥലത്തെ കൃഷിയിൽനിന്ന് 25-30 കിലോ വിളവു പ്രതീക്ഷിക്കാം.

  

Leave a Reply

Your email address will not be published.

Previous Story

ദുബായ് സമ്മർ സർപ്രൈസസിന് തുടക്കം

Next Story

ഇന്ധനചോർച്ച; പെട്രോൾപമ്പ് അടച്ചുപൂട്ടി

Latest from Main News

ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്രചെയ്യുമ്പോള്‍ ഓരോരുത്തരുടെയും അംഗീകൃത തിരിച്ചറിയല്‍രേഖ റെയില്‍വേ നിര്‍ബന്ധമാക്കി

കോഴിക്കോട്: ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്രചെയ്യുമ്പോള്‍ ഓരോരുത്തരുടെയും അംഗീകൃത തിരിച്ചറിയല്‍രേഖ റെയില്‍വേ നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകര്‍ക്കും ആര്‍പിഎഫിനും സതേണ്‍

കൊടുംചൂടിന് ആശ്വാസമായി ഇന്ന് മഴയുണ്ടാകും; മറ്റന്നാള്‍ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

വേനല്‍ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ഒരു ജില്ലയിലും അലര്‍ട്ടുകള്‍

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ *12.05.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ *12.05.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*     *👉ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *👉സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *👉ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു*

ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം വാഹനാപകടം നാല് പേർക്ക് ഗുരുതര പരിക്ക്

ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം ഇന്നോവ കാറും ട്രാവലർവാനും കൂട്ടിയിടിച്ചു കാർ യാത്രികരായ നാല് പേർക്ക് ഗുരുതര പരിക്ക് .

കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതിനും ഒരാഴ്ച നിരോധനം

കണ്ണൂർ∙ രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുരക്ഷ നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക