
മദ്യപിച്ച് വാഹനമോടിച്ചതിനോ, അമിത വേഗത്തിൽ വാഹനമോടിച്ചതിനോ ഒരിക്കലെങ്കിലും ശിക്ഷിക്കപ്പെട്ടവരെ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുതെന്ന് ഗതാഗതവകുപ്പിന്‍റെ സർക്കുലർ. ചുവപ്പ് മറികടക്കുക, ലെയിൻ മര്യാദ പാലിക്കാതിക്കുക, അംഗീകൃതമല്ലാത്ത വ്യക്തിയെക്കൊണ്ട് വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വർഷത്തിൽ രണ്ടു പ്രാവിശ്യത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവരെയും ഡ്രൈവറായി നിയോഗിക്കരുതെന്ന് പുതുക്കിയ നിർദേശങ്ങളിൽ പറയുന്നു.









