കൊല്ലം റെയിൽവേ ഗേറ്റിന് സമീപം രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൊല്ലം നാണം ചിറ കുളത്തിന് സമീപമാണ് മൃതദേഹം ഉള്ളത്. റെയിൽവേ പാളത്തിന് സമീപമാണ് ഈ കുളം. പുരുഷൻ്റെതാണ് മൃതദേഹം. തീവണ്ടിയിൽ നിന്ന് തെറിച്ച് വീണാണോ അപകടം ഉണ്ടായത് എന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിട്ടുണ്ട്.

