കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി. ലാഭവിഹിതമായ 62.56 ലക്ഷം രൂപ  ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈമാറി. ചടങ്ങില്‍ വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സന്‍ റോസക്കുട്ടി ടീച്ചര്‍, മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വിസി, ഡയറക്ടര്‍ ബോര്‍ഡ് അംഗം ടിവി അനിത, കോര്‍പ്പറേഷന്‍ ഫിനാന്‍സ് ഓഫീസര്‍ ഷാജി എകെ, അബിനാഥ് ജിഒ എന്നിവര്‍ പങ്കെടുത്തു.

മികച്ച പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായി ലാഭത്തിലെത്തിച്ച സ്ഥാപനമാണ് സംസ്ഥാന വനിത വികസന കോര്‍പറേഷനെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. വനിതാ വികസന കോര്‍പറേഷന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5.5 കോടി രൂപയുടെ ലാഭമാണ് ലഭിച്ചത്. ഈ കാലയളവില്‍ വായ്പാ വിതരണ, തിരിച്ചടവ് പ്രവര്‍ത്തനങ്ങളില്‍ ചരിത്രനേട്ടമാണ് വനിതാവികസന കോര്‍പ്പറേഷന്‍ കൈവരിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 36,105 വനിത ഗുണഭോക്താക്കള്‍ക്കായി 339.98 കോടി രൂപയുടെ വായ്പാ വിതരണം നടത്താന്‍ കോര്‍പറേഷന് സാധിച്ചു. ഇതിലൂടെ സംസ്ഥാനത്തൊട്ടാകെ 44,602 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

പരമാവധി സ്ത്രീകള്‍ക്ക് സാമ്പത്തിക ശാക്തീകരണം നല്‍കി മുന്‍പന്തിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വനിത വികസന കോര്‍പറേഷന്‍ നടത്തി വരുന്നത്. വനിതാ വികസന കോര്‍പറേഷന്‍ വിവിധ ദേശീയ ധനകാര്യ കോര്‍പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്വയം തൊഴില്‍ വായ്പാ ചാനലൈസിംഗ് ഏജന്‍സിയാണ്. രാജ്യത്തെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയായി ദേശീയ തലത്തില്‍ അംഗീകാരവും ലഭിച്ചിരുന്നു. 140 കോടി രൂപയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരന്റി 845.56 കോടി രൂപയായി ഉയര്‍ത്തിയിരുന്നു. മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുമേഖല സ്ഥാപനങ്ങളുടെ ഡി കാറ്റഗറി യില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥാപനം സി കാറ്റഗറി (സില്‍വര്‍)യിലേക്ക് ഉയര്‍ന്നു.

Leave a Reply

Your email address will not be published.

Previous Story

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അഞ്ചാം പ്രതിയായ പോലീസുകാരന് മുന്‍കൂര്‍ ജാമ്യം

Next Story

തുടർച്ചയായി മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് വൃത്തങ്ങൾ

Latest from Main News

കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങൾ പിടിയിൽ

സിനിമാ സ്റ്റൈലിൽ കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങളായ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവർ പിടിയിൽ.

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാകും

കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന്

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച്