സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്കായി മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്കായി മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്‌കൂളിലേക്ക് സുരക്ഷിതമായി നടന്നുപോകാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ പരിശീലിപ്പിക്കണം. കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കണം.റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക. റോഡില്‍ നിരന്ന് നടക്കാതെ വരി വരിയായി നടക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു.

സ്‌കൂളിലേക്ക് നടക്കുമ്പോള്‍

സ്‌കൂളിലേക്ക് നടന്നു പോകുന്ന ഒരുപാട് കുട്ടികളുണ്ട് നമുക്ക് ചുറ്റും . അവരുടെ സുരക്ഷക്ക് വാഹനം ഉപയോഗിക്കുന്നവര്‍ പൂര്‍ണ്ണമായ ജാഗ്രത പാലിക്കുന്നതോടൊപ്പം നടന്നു പോകുന്ന കുട്ടികളേയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടതാണ്.

1 കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കുക.

2 . റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക.

3.റോഡില്‍ നിരന്ന് നടക്കാതെ വരി വരിയായി നടക്കുക.

4.കുട്ടികളെ കൈ പിടിച്ച് നടത്തുമ്പോള്‍ അവരെ വലത്തേ അറ്റം നടത്തുക. കുട്ടികള്‍ നമ്മുടെ കയ്യില്‍ പിടിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് നാം അവരുടെ കയ്യില്‍ പിടിച്ച് നടത്തുന്നത്.

കൊച്ചു കുട്ടികളാന്നെങ്കില്‍ നമ്മുടെ പെരു വിരല്‍ കുട്ടിക്ക് പിടിക്കാന്‍ കൊടുക്കുകയും മറ്റ് വിരലുകള്‍ കൊണ്ട് നാം കുട്ടിയുടെ കൈ ചേര്‍ത്ത് പിടിക്കുകയും ചെയ്യുക.

5 അപരിചിതരുടെ വാഹനങ്ങളില്‍ ഒരിക്കലും ലിഫ്റ്റ് ആവശ്യപ്പെടുകയില്ലെന്നും അപരിചിതര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്താല്‍ നിരസിക്കണമെന്നും ബോധ്യപ്പെടുത്തുക.

Leave a Reply

Your email address will not be published.

Previous Story

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Next Story

പരിസ്ഥിതിദിന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Latest from Main News

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ

എസ്ഐആർ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

 വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയത് ജനുവരി 30 വരെ നീട്ടി. ജനുവരി 22