മഴക്കെടുതി; ജില്ലയില്‍ നാലു ക്യാംപുകളിലായി 34 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ജില്ലയിലുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിലായി നാലിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. കൊയിലാണ്ടി താലൂക്കിലെ ബാലുശ്ശേരിയില്‍ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒന്‍പത് കുടുംബങ്ങളെ ബാലുശ്ശേരി എയുപി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 12 പുരുഷന്‍മാരും 13 സ്ത്രീകളും ഏഴ് കുട്ടികളുമായി 32 പേരാണ് ക്യാംപിലുള്ളത്.

കോഴിക്കോട് താലൂക്കിലെ നന്മണ്ടയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് ക്യാംപുകളിലായി 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഏഴുകുളം മദ്രസയില്‍ 17 കുടുംബങ്ങളിലെ 24 പുരുഷന്‍മാരും 31 സ്ത്രീകളും ഒരു കുട്ടിയുമായി 56 പേരും സരസ്വതി വിദ്യാമന്ദിരത്തില്‍ 5 കുടുംബങ്ങളിലെ ആറ് പുരുഷന്‍മാരും ഏഴ് സ്ത്രീകളുമായി 13 പേരുമാണുള്ളത്.

താമരശ്ശേരി താലൂക്കിലെ പനങ്ങാട് മഴക്കെടുതിയെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെ പ്രദേശത്തെ അങ്കണവാടിയിലേക്ക് മാറ്റി. രണ്ട് പുരുഷന്‍മാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ എട്ട് പേരാണ് ക്യാംപിലുള്ളത്.

ജില്ലയിലെ 27 വില്ലേജുകളില്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവിധ ഇടങ്ങളിലായി 27 വീടുകളാണ് ഭാഗികമായി തകര്‍ന്നത്.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ അതി തീവ്ര മഴ ; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

Next Story

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

Latest from Main News

എൻ.ഐ.ടിയിൽ ദേശീയ കോൺക്ലേവ് ഗവർണർ ഉദ്ഘാടനം ചെയ്തു

ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിലും (NCTE) എൻ.ഐ.ടി കാലിക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ദേശീയ കോൺക്ലേവ് ഗവർണർ

ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്ക് എന്ന യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി എച്ച് വെങ്കിടേഷ്,

പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം ലീലാവതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി

എറണാകുളത്ത് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയദർശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം. ലീലാവാതിക്ക് സമ്മാനിച്ചു.  നമുക്കെല്ലാം ഊര്‍ജമാണ് ടീച്ചറുടെ ജീവിതമെന്ന്

ഖോറേജിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 35,000 കോടി രൂപയുടെ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചു

ഗുജറാത്തിന്റെ വ്യവസായ വളർച്ചയ്ക്ക് വലിയ കുതിപ്പേകി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 35,000 കോടി രൂപയുടെ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചു. അഹമ്മദാബാദിന്