മെഡിക്കൽ കോളേജിന്‍റെ ചികിൽസാ പിഴവ് ; പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് 

 

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ആരോഗ്യ മേഖലയില്‍ കാലങ്ങള്‍ കൊണ്ട് കേരളം ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ ഇല്ലാതാക്കരുത്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈ വിരല്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച നാലു വയസുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയത് ഗുരുതര ചികിത്സാപിഴവും ഞെട്ടിക്കുന്ന സംഭവവുമാണ്. പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം? കാലങ്ങള്‍ കൊണ്ട് കേരളം ആരോഗ്യ മേഖലകളില്‍ ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ നിരന്തരം ഇല്ലാതാക്കുകയെന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്.

തുടര്‍ച്ചയായി സംഭവിക്കുന്ന ചികിത്സാ പിഴവുകളിലൂടെ സര്‍ക്കാര്‍ ആശുപത്രികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വസിച്ച് ചികിത്സയ്ക്ക് എത്തുന്ന പാവങ്ങളുടെ ജീവന് വില കല്‍പ്പിക്കാത്ത അവസ്ഥ പൂര്‍ണമായും ഇല്ലാതാക്കണം.

ഏത് സംഭവത്തിലും അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിടുന്നതല്ലാതെ റിപ്പോര്‍ട്ടില്‍ എന്ത് തിരുത്തല്‍ നടപടിയാണ് ആരോഗ്യവകുപ്പും മന്ത്രിയും ഇതുവരെ സ്വീകരിച്ചിട്ടുള്ളത്? കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇത് ആദ്യത്തെ സംഭവമല്ല. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന ഇപ്പോഴും നീതിക്ക് വേണ്ടി പോരാട്ടം തുടരുകയാണ്.

എല്ലാ വകുപ്പുകളിലുമെന്ന പോലെ ആരോഗ്യവകുപ്പിലും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ്. മരുന്ന് ക്ഷാമം ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ പരാതികളിലും ജനങ്ങളെ പരിഹസിക്കുന്നതാണ് ആരോഗ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട്. അങ്ങനെയുള്ളവരില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്?

നാലുവയസുകാരിയുടെ കൈക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതിന് ഉത്തരവാദികളായവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണം. ചികിത്സാ പിഴവിന് ഇരയായി നീതിക്ക് വേണ്ടി പോരാട്ടം നടത്തുന്ന ഹര്‍ഷിനയുടെ അവസ്ഥ ഈ കുഞ്ഞിനും കുടുംബത്തിനും ഉണ്ടാക്കരുത്.

Leave a Reply

Your email address will not be published.

Previous Story

അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് നാസ്മഹൽ സുബൈദ അന്തരിച്ചു

Next Story

ശസ്ത്രക്രിയാ പിഴവ്; കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം: അസോസിയേറ്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു

Latest from Main News

കക്കയം ഡാം റോഡരികിൽ കടുവ : കണ്ടത് വനംവകുപ്പ് വാച്ചർമാർ

കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂരിലെ സ്വദേശിയാണ് മരിച്ചത്.  

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി

കൂരാച്ചുണ്ട് ∙:ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതിനു ടൂറിസ്റ്റ് കേന്ദ്രം

വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃക: മന്ത്രി ഡോ ആർ ബിന്ദു

രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കമ്മീഷൻ